ചികിത്സാ സഹായ ധനം കൈമാറി

Web Desk
1 Min Read

പയ്യന്നൂര്‍: ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ ചികിത്സാ സഹായ ധനം രോഗിക്ക് കൈമാറി. മഹിത മോഹന്‍ സ്വാഗതം പറഞ്ഞു. സുരേഷ് രാമന്തളി അധ്യക്ഷത വഹിച്ചു. ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

city exchange

ഡോ. വി ടി വി മോഹനന്‍, കായികാധ്യാപകന്‍ സുന്ദരന്‍ മാസ്റ്റര്‍, എഴുത്തുകാരനും ഗ്രന്ഥകാരനുമായ അഫ്‌സല്‍ രാമന്തളി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മഹിത മോഹന്‍, കണ്ണൂര്‍ ജില്ലാ ഐ എന്‍ ടി യു സി സെക്രട്ടറി സുരേഷ് കാനായി, ഐ എന്‍ ടി യു സി പയ്യന്നൂര്‍ റീജ്യണല്‍ പ്രസിഡന്റ് കെ വി മോഹനന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

അഫ്‌സല്‍ രാമന്തളി, വി ടി വി മോഹനന്‍ എന്നിവരുടെ പുസ്തകങ്ങള്‍ ഇഗ്‌മോ കലാ സാഹിത്യ വിഭാഗം കണ്‍വീനര്‍ പ്രകാശ് ബാബു സി സദസ്സിന് പരിചയപ്പെടുത്തി.
ഹരീഷ് കെ ടി, അഡ്വ. മുരളി പള്ളത്ത്, ആര്‍ വേണു, കെ പി രാജേന്ദ്രകുമാര്‍, സുരേഷ് കാനായി, കെ വി മോഹനന്‍, ഹേമന്ത്, ലതീഷ് സി, ഉഷ കോറോം, ഇ ടി വേണു സംസാരിച്ചു. അനൂപ് കണ്ണോത്ത് നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!