
കോഴിക്കോട്: കേരള ഓര്‍ത്തോ പീഡിക് അസോസിയേഷന്റെയും കോഴിക്കോട് ഓര്‍ത്തോപീഡിക് സൊസൈറ്റിയുടെയും സഹകരണത്തോടെ ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളെജില്‍ കുട്ടികളില്‍ ഉണ്ടാവുന്ന അസ്ഥിരോഗ പരിക്കുകള്‍ എന്ന വിഷയത്തില്‍ പോട്ട് കോണ്‍- കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.

ഉള്ള്യേരി മെഡിക്കല്‍ കോളെജില്‍ ഈ മാസം 12ന് ആണ് പരിപാടി. കുട്ടികളിലെ കൈമുട്ടിനേല്‍ക്കുന്ന പരിക്കുകള്‍ ആണ് ഈ വര്‍ഷത്തെ പ്രധാന വിഷയം.

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭ അസ്ഥിരോഗ വിദഗ്ധരാണ് ക്ലാസ്സെടുക്കുന്നത്.
നൂറിലധികം പ്രതിനിധികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എന്‍ കെ രവീന്ദ്രന്‍ ചീഫ് ഓപ്പറേഷന്‍ മാനേജര്‍ സാം എ മാത്യു, ഡോ. എ എന്‍ സദാനന്ദന്‍, ഡോ. ഗോപുമാര്‍, ഡോ. പി റിജേഷ് എന്നിവര്‍ സംബന്ധിച്ചു.

