

ദോഹ: വെറുപ്പിന്റെ ഭാഷയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ പാരമ്പര്യത്തെ തകര്‍ക്കുമെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയെ അപഹാസ്യമാക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. വെറുപ്പല്ല ഭാരതത്തിന്റെ സംസ്‌കാരം.

ലോകത്തെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ സംസ്‌കാരം. ഇതാണ് ലോകത്തിനു മുന്നില്‍ ഇന്ത്യയെ തലയുയര്‍ത്തി നിര്‍ത്തുന്നത്.

എന്നാല്‍ കുറച്ചു കാലമായി രാജ്യത്തു ഉയര്‍ന്നു വരുന്ന വെറുപ്പിന്റെ സംസാരവും പ്രവര്‍ത്തിയും അപകടകരമാണ്. ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്. രാജ്യത്തെ ജനങ്ങളെ വെറുപ്പ് ഉത്പാദിപ്പിച്ച് വിഭജിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നില്‍.
വെറുപ്പ് പരത്തി ജനങ്ങളെ വിഭജിക്കുന ശക്തികളെ തുറന്നെതിര്‍ക്കാന്‍ ഏവരും മുന്നോട്ട് വരണം. ഇത്തരക്കാരുടെ പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കും. കഴിഞ്ഞ ദിവസം പ്രവാചകനെ കുറിച്ച് വളരെ ഉത്തരവാദപ്പെട്ടവര്‍ നടത്തിയ വെറുപ്പിന്റെ സംസാരം അപലപനീയമാണ്. ഇങ്ങനെയുള്ള വ്യക്തികള്‍ക്കും സംവിധാനങ്ങള്‍ക്കും എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിലൂടെ മാത്രമേ നമ്മുടെ നാട് കാത്തുസൂക്ഷിച്ച സൗഹാര്‍ദ്ദത്തിന്റെ സംസ്‌കാരം ലോകത്തെ ബോധ്യപെടുത്താന്‍ സാധിക്കുകയുള്ളൂ.
ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ മാത്രമല്ല അന്താരാഷ്ട്ര ബന്ധങ്ങളെ പോലും ബാധിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വിശിഷ്യാ ഗള്‍ഫു രാജ്യങ്ങളും ഇന്ത്യയുമായുള്ള സാമ്പത്തിക വാണിജ്യ സാംസ്‌കാരിക ബന്ധത്തിന് വലിയ വിള്ളല്‍ സൃഷ്ടിച്ചിട്ടുണ്ട് വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പോലും അപമാനമാണ് ഇത്തരക്കാരുടെ നടപടികളെന്നും പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.

