

കൊച്ചി: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളും 33 ഹോള്‍ഡിങ്സും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് 1000 വൃക്ഷത്തൈകള്‍ നല്‍കി. കൊച്ചി നഗരത്തിലും പരിസരത്തുമായി നൂറുകണക്കിനു മരങ്ങള്‍ വച്ചുപിടിപ്പിച്ചതിനു പുറമെയാണിത്. പരിസ്ഥിതി സൗഹാര്‍ദ ബിസിനസ് പദ്ധതിയുടെ ഭാഗമായാണ് 33 ഹോള്‍ഡിങ്സ് വൃക്ഷത്തൈ വിതരണത്തിന് ഭവന്‍സുമായി കൈകോര്‍ത്തത്.

ഏതു പദ്ധതിയും അതിന്റെ അടിത്തറയില്‍നിന്നാണ് പരിപോഷിപ്പിച്ചെടുക്കേണ്ടതെന്നുംഭാവിവാഗ്ദാനങ്ങള്‍ എന്ന നിലയ്ക്ക് വിദ്യാര്‍ഥികളുമായി കൈകോര്‍ക്കുകയാണ് അതിനുള്ള നല്ല വഴിയെന്നും 33 ഹോള്‍ഡിങ്സ് ചെയര്‍മാന്‍ വി പി മിയാന്‍ദാദ് പറഞ്ഞു. പൊതു ലക്ഷ്യമായ ഹരിത ഭൂമിക്കു വേണ്ടി ഭവന്‍സുമായി കൈകോര്‍ത്തതും പ്രചോദനാത്മകമായ ടീംവര്‍ക്കും പദ്ധതി സാര്‍ഥകമാണെന്ന് തെളിയിക്കുന്നു. സി എസ് ആര്‍ പരിപാടികള്‍ ഉള്‍പ്പെടെ സ്ഥാപനം ഭാവിയില്‍ ഹരിത പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ബിസിനസ് പൂര്‍ണമായും സുസ്ഥിര കാര്‍ബണ്‍ വിമുക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭവന്‍സ് പ്രിന്‍സിപ്പല്‍ സുനിത എസ്, വൈസ് പ്രിന്‍സിപ്പല്‍ ശ്രീജ്യോതി എന്‍, 33 ഹോള്‍ഡിങ്സ് ബ്രാന്‍ഡ് മാനേജര്‍ മീനു നന്ദകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

