ഓഡിറ്റോറിയങ്ങളിലെ കുടിവെള്ള വിതരണത്തിന് സര്‍ക്കാര്‍ മാനദണ്ഡം തത്വദീക്ഷയില്ലാത്തത്: കുഞ്ഞമ്മു കോട്ടയില്‍

Web Desk
1 Min Read

പുത്തനത്താണി: ഓഡിറ്റോറിയത്തില്‍ കുടിവെള്ളം നല്‍കുന്നത് സംബന്ധിച്ച സര്‍ക്കാറിന്റെ ഉത്തരവ് യാതൊരു തത്വദീക്ഷയോ പ്രയോജനമോ ലഭിക്കാത്ത ജനദ്രോഹ നടപടിയായാണ് കാണാന്‍ കഴിയുകയെന്ന് മലപ്പുറം ഡി സി സി അംഗം കുഞ്ഞമ്മു കോട്ടയില്‍ പറഞ്ഞു. അരലിറ്ററില്‍ താഴെയുള്ള കുപ്പിവെള്ളം വിതരണം ചെയ്യരുതെന്നാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

city exchange

രണ്ടായിരം ആളുകള്‍ പങ്കെടുക്കുന്ന ഒരു വിവാഹച്ചടങ്ങില്‍ ഒരാള്‍ ഉപയോഗിക്കുന്ന കുടിവെള്ളം 200 മില്ലിലിറ്ററില്‍ താഴെയാണ്. ആ സ്ഥിതിയില്‍ അഞ്ഞൂറു മില്ലി ലിറ്റര്‍ വിതരണം ചെയ്യേണ്ടി വരുന്നത് ജലത്തിന്റെ അനാവശ്യ വിതരണത്തിനാണ് വഴിയൊരുക്കുക.

രണ്ടായിരം പേര്‍ പങ്കെടുക്കുന്ന ഒരു വിവാഹത്തിന് 200 മില്ലി ലിറ്റര്‍ പ്രകാരം 400 ലിറ്റര്‍ വേണ്ട സ്ഥാനത്ത് പുതിയ നിര്‍ദ്ദേശം ആയിരം ലിറ്റര്‍ വെള്ളം ആവശ്യമാകുന്ന തരത്തിലാണ് വരുന്നത്. അറുന്നൂറു ലിറ്ററാണ് വെള്ളം വെറുതെ നഷ്ടപ്പെടുത്തുന്നത്. കല്ല്യാണം നടത്തുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് ദോഷകരവുമൊക്കെയായി കൂടുതല്‍ പ്രയാസങ്ങളുമുണ്ടാക്കുന്നു.

എന്ത് മാനദണ്ഡം ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ഇത്തരം ഉത്തരവ് ഇറക്കിയതെന്ന് മനസ്സിലാകുന്നില്ല. അഞ്ഞൂറു മില്ലി ലിറ്ററില്‍ താഴെ വിതരണം ചെയ്യുന്നിടത്ത് പിഴ ഒടുക്കാനും രണ്ട് പ്രാവശ്യം നിയമം ലംഘിച്ചാല്‍ ലൈസന്‍സ് കട്ട് ചെയ്യുമെന്നുമാണ് പറയുന്നത്. പരമാവധി 300 മില്ലി ലിറ്റര്‍ എന്ന രീതിയിലേക്കെങ്കിലും മാറ്റണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!