

ദോഹ: ബെനിന്‍ റിപ്പബ്ലിക്കിലെ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

ലക്ഷ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ, അക്രമത്തെയും ഭീകരതയെയും നിരസിക്കുന്നതില്‍ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

ഇരകളുടെ കുടുംബങ്ങള്‍ക്കും ബെനിന്‍ റിപ്പബ്ലിക്കിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ രാജ്യത്തിന്റെ അനുശോചനം അറിയിച്ചു.
