
ദോഹ: പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോയല്‍ ഗാര്‍ഡന്‍സ് ഹാളില്‍ ‘ഫയര്‍ സേഫ്റ്റി ഫസ്റ്റ്’ എന്ന തലക്കെട്ടില്‍ ഫയര്‍ സുരക്ഷാ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവും സേഫ്റ്റി ഓഫീസറുമായ സര്ജിന് മേരിജോണ്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.

വീടുകളിലെ സുരക്ഷാ മുന്‍കരുതലുകള്‍, തീപിടുത്തം ഉണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍, അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നിത്യജീവിതത്തിലും തൊഴിലിടങ്ങളിലും ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ പരിശീലത്തില്‍ പ്രതിപാദിച്ചു.

ജില്ലയില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റിയംഗം സാദിഖലി, ജില്ലാ പ്രസിഡന്റ് നസീര്‍ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
