യു എസ്- ഇറാന്‍ ചര്‍ച്ചകള്‍ നാളെ ദോഹയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Web Desk
1 Min Read

ദോഹ: യു എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ജൂണ്‍ 30ന് ദോഹയില്‍ ആരംഭിക്കുമെന്ന് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളാണ് ദോഹ ചര്‍ച്ചയില്‍ പങ്കെടുക്കുക.

city exchange

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇറാനും യു എസും തമ്മില്‍ സൈനിക ഏറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള സാങ്കേതികതല ചര്‍ച്ചകള്‍ തുടരുമെന്ന് അമേരിക്ക അറിയിച്ചു. പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും ഇരുപക്ഷവും താത്ക്കാലികമായി ആക്രമണങ്ങളില്‍ നിന്ന് പിന്മാറാന്‍ ധാരണയായതായി യു എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ധാരണ പ്രകാരമുള്ള എല്ലാ വിഷയങ്ങളിലും സാങ്കേതിക ചര്‍ച്ചകള്‍ തുടരുമെന്നും നിലവില്‍ ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് പിന്മാറുമെന്നും ഹോര്‍മുസ് കടലിടുക്കിലും അതിന്റെ പരിസര പ്രദേശങ്ങളിലും കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകുമെന്നും യു എസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ നടക്കുന്ന അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സങ്ങളില്ലാതെ തുടരാന്‍ ഇപ്പോള്‍ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!