മൊബൈല്‍ ആപ് വഴി കലാപഠനത്തിന് വഴി തുറന്ന് പ്രാണ- ആശാ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍

Web Desk
1 Min Read

കൊച്ചി: കലാ പഠനം കുറഞ്ഞ ചെലവില്‍ നടത്താനാവുന്ന രീതിയില്‍ പ്രാണ- ആശാ ശരത് കള്‍ച്ചറല്‍ സെന്റര്‍ വികസിപ്പിച്ച മൊബൈല്‍ ആപ്പ് വ്യവസായ മന്ത്രി പി രാജീവ് പുറത്തിറക്കും. അശരണരേയും നിരാലംബരേയും സഹായിക്കാന്‍ ലക്ഷ്യംവെക്കുന്ന പ്രാണ ജി ഫൗണ്ടേഷന്റെ ഉദ്ഘാടനം കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ നിര്‍വഹിക്കും.

city exchange

ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, ഗിറ്റാര്‍, വയലിന്‍, വെസ്‌റ്റേണ്‍, ഈസ്‌റ്റേണ്‍ തുടങ്ങിയവയ്‌ക്കൊപ്പം തനത് കലകളും പഠിക്കാന്‍ മാസം 80 രൂപ മാത്രമാണ് ചെലവാകുക. പഠിക്കാന്‍ സാമ്പത്തിക ശേഷി കുറവുള്ള കുട്ടികള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരവും ലഭ്യമാകും.

കല ജനകീയമാക്കി സാധാരണക്കാര്‍ക്കു കൂടി കലയെ പ്രാപ്യമാക്കുക എന്ന വലിയ സ്വപ്‌നമാണ് പ്രാണ ഇന്‍സൈറ്റിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് ആശാ ശരത്ത് പറഞ്ഞു.

- Advertisement -
Ad image

മാജിക്കിന്റെ അത്ഭുത ലോകത്തിലൂടെ കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന എം ത്രി- മോള്‍ഡിംഗ് മൈന്‍ഡ്‌സ് മാജിക്കലി എന്ന കോഴ്‌സും പ്രാണ ഇന്‍സൈറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മാജിക്കിലൂടെ കുട്ടികള്‍ക്ക് കണക്കും സയന്‍സും പഠിക്കാനും വഴിയൊരുക്കും.

എം ക്യൂബ് കോഴ്‌സിന്റെ ഉദ്ഘാടനം നടിയും നര്‍ത്തകിയുമായ ആശാ ശരത്തും പ്രാണ- ആശാ ശരത്ത് കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ചിംഗ് ഗോപിനാഥ് മുതുകാടും നിര്‍വഹിക്കും.

ആപ് പുറത്തിറക്കല്‍ ചടങ്ങിന്റെ ഭാഗമായി ആശാ ശരത്ത് നയിക്കുന്ന 41 പ്രശസ്ത നര്‍ത്തകര്‍ അണിനിരക്കുന്ന ദേവഭൂമിക നൃത്തപരിപാടിയും മജീഷ്യന്‍ മുതുകാടിന്റെ പ്രത്യേക പരിപാടിയും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ ആശാ ശരത്തും എസ് പി സി മാനേജിംഗ് ഡയറക്ടര്‍ റിയാസ് കടവത്ത്, സി ഇ ഒ മിഥുന്‍ പി പി, ജനറല്‍ മാനേജര്‍ ജോസഫ് ലിജോ, ചെയര്‍മാന്‍ ജയ്‌മോന്‍ എന്‍ ആര്‍ എന്നിവരും പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!