ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഖത്തറിന്റെ മനോഹാരിത ആസ്വാദിക്കാനും അവസരം

Web Desk
2 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാണാനെത്തുന്ന കളിയാരാധകര്‍ക്ക് ഖത്തറിന്റെ ആസ്വദിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് അധികൃതര്‍ ഒരുക്കുന്നത്. ഖത്തറിലെ മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, കലകള്‍, പരമ്പരാഗത പ്രവര്‍ത്തനങ്ങല്‍ എന്നിവയുള്‍പ്പെടെ നിരവധി പുരാവസ്തു കേന്ദ്രങ്ങളാണ് സമൃദ്ധമാണ് ഖത്തര്‍.

city exchange

അവിശ്വസനീയമായ ടൂറിസം സാധ്യതകളാണ് ഖത്തറിലുള്ളത്. രാജ്യത്തെ പൗരാണികതയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നാണ് അല്‍ സുബാറ കോട്ടയും അതിനോടനുബന്ധിച്ചുള്ള പുരാവസ്തു കേന്ദ്രങ്ങളും. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സമ്പന്നമായ പാരമ്പര്യങ്ങളുടേയും നീണ്ട സാംസ്‌ക്കാരിക ചരിത്രത്തിന്റേയും കാഴ്ച കാണാനാണ് സന്ദര്‍ശകരെ പ്രേരിപ്പിക്കുന്നത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ശക്തമായ ഇടപെടലിന്റെ അതുല്യമായ തെളിവുകള്‍ അല്‍ സുബാറ കോട്ടയില്‍ ഉള്‍പ്പെടുന്നുണ്ട്. സമുദ്രജലം മരുഭൂമിയിലെ മണലുമായി ചേരുന്ന മനോഹരമായ കാഴ്ചയാണ് കാണാനാവുക.

- Advertisement -
Ad image

പുരാതന കാലത്ത് മുത്ത് വാരല്‍ വിദഗ്ധര്‍ ഉപയോഗിച്ചിരുന്ന തൂക്കങ്ങള്‍, ഇറക്കുമതി ചെയ്ത സെറാമിക്‌സ്, ഉരുകളുടെ കൊത്തുപണികള്‍, മത്സ്യബന്ധന വലകള്‍, കിണറുകള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പുരാതന കാലം മുതല്‍ ആളുകള്‍ വിവിധ ബിസിനസുകളില്‍ ഏര്‍പ്പെട്ടിരുന്നതായും കടലും കരയുമായുള്ള അവരുടെ അടുത്ത ബന്ധത്തിന് വലിയ വ്യാപ്തിയുണ്ടായിരുന്നുവെന്നും തെളിവുകള്‍ സൂചിപ്പിക്കുന്നു.

കോട്ടയുടെ ചരിത്രം, ചുറ്റുപാടുള്ള പരിസ്ഥിതി, അറ്റകുറ്റപ്പണികള്‍ക്കും പുനരുദ്ധാരണത്തിനുമായി നടക്കുന്ന പദ്ധതികള്‍ എന്നിവയെ കുറിച്ച് കൂടുതല്‍ പര്യവേഷണം ചെയ്യാന്‍ അല്‍ സുബാറ പുരാവസ്തു സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ഖത്തറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സൂഖ് വാഖിഫും ഉള്‍പ്പെടുന്നു. നിരവധി പൈതൃക സ്‌റ്റോറുകള്‍, വിവിധ റസ്‌റ്റോറന്റുകള്‍, അതുല്യമായ ഹോട്ടലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കത്താറ സാംസ്‌ക്കാരിക കേന്ദ്രത്തിലാകട്ടെ ആര്‍ട്ട് ഗ്യാലറികള്‍, റസ്റ്റോറന്റുകള്‍, ഓപ്പണ്‍ തിയേറ്റര്‍, ബീച്ച്, സമീപത്തെ പേള്‍ ഖത്തര്‍ ദ്വീപ്, പോര്‍ട്ടോ അറേബ്യയിലെ വിസ്മയിപ്പിക്കുന്ന പ്രൊമെനേഡ്, മികച്ച ഭക്ഷണശാലകള്‍, ആകര്‍ഷകമായ കനാലുകള്‍ തുടങ്ങിയവയും എടുത്തു പറയേണ്ടതാണ്.

അല്‍ വക്‌റ ഓള്‍ഡ് സൂഖ് ഇത്തരത്തില്‍ സന്ദര്‍ശിക്കേണ്ട കേന്ദ്രങ്ങളിലൊന്നാണ്. ഇതോടൊപ്പം ഡെസേര്‍ട്ട് സഫാരി കൂടി ഉള്‍പ്പെടുമ്പോള്‍ സാഹസികത കൂടി ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് മതിവരുവോളമുള്ള പ്രവര്‍ത്തനങ്ങളാണ് ഖത്തറില്‍ ഒരുക്കിയിരിക്കുന്നത്.

കടല്‍ വെള്ളത്തിലേക്ക് മരുഭൂമി തുളച്ചിറങ്ങുന്ന ലോകത്തിലെ അപൂര്‍വ്വ പ്രദേശങ്ങളിലൊന്നായ ഖോര്‍ അല്‍ അദൈദ് കാണാനുള്ള അവസരവും ഇവിടെ സൂര്യാസ്തമയം ദര്‍ശിക്കാനും സന്ദര്‍ഭമുണ്ട്.

ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം മറ്റൊരു ആകര്‍ഷണമാണ്.

Share This Article
Leave a Comment
error: Content is protected !!