
കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് യുവജന വിഭാഗമായ നാഷണല്‍ യൂത്ത് ലീഗിലും കടുത്ത ഭിന്നത രൂപപ്പെട്ടു. പ്രഖ്യാപിത നയനിലപാടുകളില്‍ നിന്നും രാഷ്ട്രീയ ആദര്‍ശങ്ങളില്‍ നിന്നും വിഭിന്നമായി സംഘടനയില്‍ കൂടിയാലോചനകളില്ലാതെ ഏകാധിപത്യപരമായി തീരുമാനങ്ങളെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ രംഗത്തെത്തി. സംഘടനയെ ഒന്നടങ്കം കാസിം പക്ഷത്തേക്ക് കൊണ്ടുപോകാനുള്ള ചില നേതാക്കളുടെ ശ്രമങ്ങള്‍ ഔദ്യോഗിക തീരുമാനമായി കാണാനാകില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കാസിം പക്ഷത്തിനായി സംസ്ഥാന പ്രസിഡന്റ് തന്നെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇവര്‍ പറയുന്നത്. എതിര്‍പ്പുകളും ചോദ്യങ്ങളും ഉന്നയിക്കുന്നവരെ ഏകപക്ഷീയമായി പുറത്താക്കുന്നത് ജനാധിപത്യ മര്യാദ അല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് സംഘടനയെ കരുവാക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അഭിപ്രായപ്പെട്ടു. എന്‍ വൈ എല്‍ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും,സംസ്ഥാന പ്രസിഡന്റ് പ്രൊഫ : എ പി അബ്ദുല്‍ വഹ്ഹാബിനൊപ്പം നില്‍ക്കുമെന്നും, എന്‍ വൈ എല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
നിലവിലെ അടിയന്തിര രാഷ്ട്രീയ സാഹചര്യത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഷംസീര്‍ കരുവംന്തിരുത്തി ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷരീഫ് കാസറഗോഡ് ,മുഹാദ് പടുപ്പ് ,എന്‍ എം മഷ്ഹൂദ് മലപ്പുറം റഷീദ് തട്ടങ്കല്‍ ,അമീന്‍ മേടപ്പില്‍ എറണാകുളം ,ബഷീര്‍ മുണ്ടേരി കണ്ണൂര്‍ ,സമീര്‍ തലശ്ശേരി, ഷഫീര്‍ കുന്നത്തേരി,തൃശൂര്‍ നസ്‌റുദ്ധീന്‍ മജീദ് ഗുരുവായൂര്‍,ഷാജഹാന്‍ കോഴിക്കോട് , മുസമ്മില്‍ കോഴിക്കോട് ,
എന്നിവര്‍ സംസാരിച്ചു

