
ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനാണ് അമല്‍ ഇഖ്ബാല്‍. പത്താം വയസുവരെ എഴുതാനോ വായിക്കുവാനോ സ്വയം ഭക്ഷണം കഴിക്കുവാനോ കഴിയുമായിരുന്നില്ല. ഇരിക്കുന്നിടത്ത്നിന്ന് മറിഞ്ഞു വീണിരുന്നു.
സംസാര വൈകല്യവും പഠന വൈകല്യവും അതിജീവിക്കുകയും നിരവധി അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു.
വായന മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും അധ്യാപക സംഘടനകളും പത്ര സ്ഥാപനങ്ങളും നടത്തിയ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര മേളകളിലും സബ് ജില്ലാ- ജില്ലാ തലങ്ങളിലെ ജേതാവുമാണ് ഈ പത്താം ക്ലാസ് വിദ്യാര്‍ഥി. സംസ്ഥാനതല ശാസ്ത്രമേളയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. 2018 ല്‍ കോഴിക്കോട് നടന്ന ഇ അഹമ്മദ് മോഡല്‍ യു എന്‍ പാര്‍ലമെന്റില്‍ ഔട്ട്സ്റ്റാന്റിംഗ് ഡിപ്ലോമസി അവാര്‍ഡ് കരസ്ഥമാക്കി.
2019-ല്‍ മസ്‌ക്കറ്റില്‍ നടന്ന യു എന്‍ മോഡല്‍ പാര്‍ലമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ഥികളോട മത്സരിച്ച് ഔട്ട്സ്റ്റാന്റിംഗ് ഡിപ്ലോമസി അവാര്‍ഡ് നേടി.
ഹിമാചല്‍ പ്രദേശിലെ ബ്യാസ് നദിയും തേജസ്വിനി പുഴയും റിവര്‍ റാഫ്റ്റിങ്ങില്‍ കീഴടക്കി. റൊതാങ് പാസിലെ മഞ്ഞുമലയിലും ഡല്‍ഹിയിലും ആഗ്രയിലും ഷിംലയിലെ കുഫ്രി മലമുകളിലും സാഹസിക സഞ്ചാരം നടത്തി. അധ്യാപക പരിശീലന ക്ലാസുകളിലെ റിസോഴ്‌സ് പേഴ്‌സണും മോട്ടിവേഷന്‍ സ്പീക്കറുമാണ്. പ്രശസ്തമായ മാത്സ് അക്കാദമിയുടെ ബ്രാന്റ് അംബാസഡറാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അമല്‍ ഇന്‍സ്പയേഴ്‌സ് എന്ന യൂട്യൂബ് ചാനലും ആരംഭിച്ചു.
ലോക്ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ അസ്വസ്ഥരാവുന്നവര്‍ക്കുള്ള മറുപടിയായി ജീവിതകാലം മുഴുവന്‍ ക്വാറന്റൈനില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘മുറികൂട്ടി ‘യെന്ന ഹൃസ്വചിത്രത്തില്‍ മുഖ്യ വേഷം ചെയ്ത അമല്‍ നല്ലൊരു ഗായകനും സംഗീത വിദ്യാര്‍ഥിയും കൂടിയാണ്.
തികച്ചും സൗജന്യമായി പ്രവര്‍ത്തിക്കുന്ന
ആധുനിക രീതിയിലുള്ള ഒരു ഫിസിയോ തെറാപ്പി കേന്ദ്രമാണ് അമല്‍ ഫൗണ്ടേഷന്റെ സാരഥിയായ അമലിന്റെ ലക്ഷ്യം. ഇതിന് വേണ്ടി സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, ഐ ടി പ്രഫഷണലുകള്‍, ഫിസിയോ തെറാപിസ്റ്റുകള്‍, കലാകാരന്‍മാര്‍ തുടങ്ങിയവരുടെ
കൂട്ടായ്മ സംഘടിപ്പിക്കുവാനുള ശ്രമത്തിലാണ് കോഴിക്കോട് ജെ ഡി ടി ഇസ്‌ലാം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അമല്‍ ഇഖ്ബാല്‍.
മുറികൂട്ടിക്കു ശേഷം അമല്‍ ഇഖ്ബാല്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃസ്വചിത്രമാണ് അമല്‍. ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന സാധാരണ കച്ചവടക്കാരുടേയും പ്രവാസികളുടേയും പ്രശ്‌നങ്ങളെ വീല്‍ ചെയറില്‍ കഴിയുന്ന ഒരു ഭിന്നശേഷിക്കാരന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന പച്ചയായ നേര്‍ക്കാഴ്ചയാണ് പ്രേക്ഷകരിലേക്ക് സമര്‍പ്പിക്കുന്നത്.
കോവിഡ് പശ്ചാതലത്തില്‍ പതിനഞ്ച് മിനുട്ടു മാത്രം ദൈര്‍ഘ്യമുള്ള സിനിമയില്‍ പ്രശസ്ത നടന്‍ വിനോദ് കോവൂരിന്റെ വ്യത്യസ്തമായ വേഷം ഈ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നുണ്ട്.

