ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യ

Web Desk
0 Min Read

ടോക്യോ: ഒളിംപിക്സില്‍ രണ്ടാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ലവ്‌ലിനയാണ് ബോക്സിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ ഉറപ്പിച്ചത്.
69 കിലോ വിഭാഗത്തില്‍ സെമിയിലെത്തിയ ലവ്ലിനയുടെ ആദ്യ ഒളിംപിക്സാണിത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയുടെ നിന്‍ ചിന്‍ ചെന്നിനേയാണ് ലവ്ലിന തോല്‍പ്പിച്ചത്. സ്‌കോര്‍ 4-1.
അസം സ്വദേശിനിയാണ് 23 കാരിയായ ലവ്ലിന. ബോക്സിംഗില്‍ ഇന്ത്യ മൂന്നാം തവണയാണ് ഒളിംപിക്സ് മെഡല്‍ നേടുന്നത്. 2008 ല്‍ വിജേന്ദര്‍ സിംഗും 2012 ല്‍ മേരി കോമും ഇന്ത്യയ്ക്കായി മെഡല്‍ നേടിയിരുന്നു. 2018, 2019 ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലമെഡല്‍ ജേതാവാണ് ലവ്ലിന. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മനിയുടെ നദീന്‍ അപ്‌റ്റെസിനെയാണ് (3-2) പരാജയപ്പെടുത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!