ലോകകപ്പ് കാണാന്‍ ഖത്തറിലെത്തുക 12 ലക്ഷം പേര്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പ് കാണാനായി രാജ്യത്ത് 12 ലക്ഷം പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജ്യം. ഹോട്ടലുകള്‍ ഉള്‍പ്പെടെ വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ഇത്രയും പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് സുപ്രിം കമ്മിറ്റി കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാത്തിമ അല്‍ നുഐമി അറിയിച്ചു.

city exchange

ക്രൂയിസ് കപ്പലുകള്‍, ആരാധക ഗ്രാമങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലായാണ് സന്ദര്‍ശകരെ താമസിപ്പിക്കുക. ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസിക്കാനായി 16 ഫ്‌ളോട്ടിംഗ് ഹോട്ടലുകളാണ് നിര്‍മിക്കുക. ഇവിടെ പതിനാറായിരം മുറികളാണ് ഉണ്ടാവുക.

പന്ത്രണ്ട് ലക്ഷം പേരും ഒരേ സമയം ഖത്തറിലുണ്ടാവില്ലെന്നതാണ് മറ്റൊരു കാര്യം. 28 ദിവസം നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ പല ദിവസങ്ങളിലായാണ് ഇത്രയും സന്ദര്‍ശകര്‍ എത്തിച്ചേരുക. നവംബര്‍ 21ന് ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പ് ഡിസംബര്‍ 18നാണ് അവസാനിക്കുക.

- Advertisement -
Ad image

നേരത്തെ പതിനഞ്ച് ലക്ഷം ആരാധകരെയാണ് ഖത്തര്‍ പ്രതീക്ഷിച്ചിരുന്നത്. രാജ്യത്ത് പൊതുസ്ഥലത്ത് മദ്യം അനുവദിക്കില്ലെങ്കിലും ചില പ്രത്യേക ആരാധ കേന്ദ്രങ്ങളില്‍ മദ്യം ലഭിക്കും.

Share This Article
Leave a Comment
error: Content is protected !!