ക്വിഖിന്റെ മുഗള്‍ പ്രമേയത്തിലെ മൈലാഞ്ചി രാവിന് സന്ദര്‍ശക പങ്കാളിത്തം

Web Desk
1 Min Read

ദോഹ: സന്ദര്‍ശക പങ്കാളിത്തത്തില്‍ ശ്രദ്ധേയമായി കേരള വുമണ്‍സ് ഇനീഷിയേറ്റീവ് ഖത്തറിന്റെ (ക്വിഖ്) മൈലാഞ്ചി രാവ്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐ സി സി) സഹകരണത്തില്‍ അശോക ഹാളില്‍ നടന്ന പരിപാടിയില്‍ 500ഓളം സന്ദര്‍ശകരാണ് എത്തിയത്. മുഗള്‍ രാജവംശത്തിന്റെ പ്രമേയത്തില്‍ ഒരുക്കിയ മൈലാഞ്ചി രാവില്‍ ഷാജഹാന്റെയും മുംതാസിന്റെയും വേഷമണിഞ്ഞവര്‍ ആയിരുന്നു സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണം.

city exchange

13 ഹെന്ന ഡിസൈനര്‍മാരാണ് മനോഹരമായ ഡിസൈനുകളില്‍ മൈലാഞ്ചി അണിയിക്കാന്‍ എത്തിയത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ മൈലാഞ്ചി അണിയാന്‍ എത്തിയിരുന്നു. മൈലാഞ്ചി അണിയലിനോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ച രുചിയൂറും വിഭവങ്ങളുടെയും ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ഏഴോളം സ്റ്റാളുകളിലും സന്ദര്‍ശക തിരക്കേറി.

ഐ സി സി ആക്ടിങ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും മൈലാഞ്ചി രാവ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. പ്രസിഡന്റ് സറീന അഹദിന്റെ അധ്യക്ഷതയില്‍ ക്വിഖ് എക്സിക്യൂട്ടീവ്, കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലാണ് ആഘോഷമായ മൈലാഞ്ചി രാവ് സംഘടിപ്പിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!