

ദോഹ: തുര്‍ക്കി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജപ് തയ്യിബ് എര്‍ദോഗാനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിനന്ദിച്ചു. അമീറിന്റെ ട്വീറ്റില്‍ പുതിയ അവസരത്തില്‍ തുര്‍ക്കി ജനതയുടെ അഭിവൃദ്ധിക്കായി വിജയകരമായി പ്രവര്‍ത്തിക്കാനാവാട്ടെയെന്ന് ആശംസിച്ചു.

ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തമാവുകയും ഇരുരാജ്യങ്ങളുടേയും വികസനത്തിനും വളര്‍ച്ചയ്ക്കും സഹായിക്കട്ടെയെന്നും പറഞ്ഞ അമീര്‍ തുര്‍ക്കിയിലും ജനങ്ങള്‍ക്കും ഐശ്വര്യവും അനുഗ്രഹവും ആശംസിച്ചു.
