

ദോഹ: നാല്‍പത്തി നാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കൊണ്ടോട്ടി നിയോജക മണ്ഡലം കെ എം സി സിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും കൊണ്ടോട്ടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റുമായ പി അഹമ്മദ് കുട്ടിക്ക് കൊണ്ടോട്ടി മണ്ഡലം, കൊണ്ടോട്ടി മുന്‍സിപ്പല്‍ കമ്മിറ്റികള്‍ സംയുക്തമായി യാത്രയപ്പ് നല്‍കി.

മണ്ഡലം പ്രസിഡണ്ട് അബുല്‍ ജലീല്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ ട്രഷറര്‍ റഫീഖ് കൊട്ടപ്പുറം, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുറഊഫ് കൊണ്ടോട്ടി, മുന്‍ സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി എന്നിവര്‍ യാത്ര മംഗളം നേരുന്നു സംസാരിച്ചു.

മുനിസിപ്പല്‍ പ്രസിഡണ്ട് അര്‍ഷദ് തുറക്കല്‍ സ്വാഗതവും സെക്രട്ടറി ഷബീബ് മേലങ്ങാടി നന്ദിയും പറഞ്ഞു.
