

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന പത്താമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ബ്രോഷര്‍ പ്രകാശനം സ്‌പോര്‍ട്‌സ് ഫെസ്റ്റ് മെയിന്‍ സ്‌പോണ്‍സറായ ടീ സ്റ്റാര്‍ ആന്റ് എമിടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് മാനേജിങ് ഡയറക്ടര്‍ അനീഷിന് നല്‍കി നിര്‍വഹിച്ചു.

ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 13ന് ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതല്‍ വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍, വടംവലി, സ്ത്രീകള്‍ക്കായുള്ള പെനല്‍റ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളുടെ ഫിക്‌സചര്‍ റിലീസിങ്ങ് ഐ സി സിയില്‍ നടത്തി.

മറൈന്‍ എന്‍ജിനീയറിങ് ആന്റ് റെഫ്രിജറേഷന്‍ കമ്പനി ടൈറ്റില്‍ സ്‌പോണ്‍സറും റയാദ മെഡിക്കല്‍ സെന്റര്‍ ഹെല്‍ത്ത് കെയര്‍ പാര്‍ട്ണറും റേഡിയോ സുനോ ആന്റ് ഒലീവ് എഫ് എം റേഡിയോ പാര്‍ട്ണറുമായിരിക്കുമെന്ന് ചടങ്ങില്‍ ഭാരവാഹികള്‍ അറിയിച്ചു
ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ടീം മാനേജര്‍മാരുടെ യോഗം ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഡിസ്പ്യൂട്ട് കമ്മിറ്റി ചെയര്‍മാന്‍ സിദ്ധിഖ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സി ടി സിദ്ദീഖ് ചെറുവാടി, രതീഷ് കക്കോവ്, സാബിഖുസ്സലാം എടവണ്ണ, അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, അബി ചുങ്കത്തറ, മുഹമ്മദ് ലയിസ് കുനിയില്‍, രഘുനാഥ് ഫറോക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ചടങ്ങില്‍ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ടീം മാനേജര്‍മാരായ റാഷില്‍ പി വി വാഴക്കാട്, ഫവാസ് ബി കെ വാഴക്കാട്, താജുദ്ദീന്‍ ബേപ്പൂര്‍, സാബിഖ് ഫറോക്ക്, അക്ഷയ് കടലുണ്ടി, രജീഷ് പൊതുകല്ല്, ബഷീര്‍ ചീക്കോട്, ഇല്യാസ് കൊടിയത്തൂര്‍, അനീസ് കൊടിയത്തൂര്‍, അഷ്റഫ് മമ്പാട്, ജംഷാദ് എടവണ്ണ, ഷംസീര്‍ കാഞ്ഞിരാല, അബ്ദുറഹ്‌മാന്‍ കീഴുപറമ്പ്, സാബിക് കെ ടി കീഴുപറമ്പ്, ഉണ്ണികൃഷ്ണന്‍ ഇ വാഴയൂര്‍, മുഹമ്മദ് റിയാസ് കടലുണ്ടി, മുഹമ്മദ് ഷാഹില്‍ എന്‍ കെ വടക്കുമുറി എന്നിവര്‍ പങ്കെടുത്തു.

