ഭവന്‍സ് സ്‌കൂള്‍ അധ്യാപകന്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ദോഹ: ഭവന്‍സ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ കുത്തേറ്റു മരിച്ചു. ഇംഗ്ലീഷ് അധ്യാപകന്‍ കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ്‍ പോള്‍ (34) ആണ് മരിച്ചത്. കുമ്പളം സ്വദേശി ആഷിഖാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ആഷിഖില്‍ നിന്നും ജോണ്‍ പോളിന് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ആഷിഖിനെ കുണ്ടറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മൃതദേഹം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
2012 മുതല്‍ ഭവന്‍സ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് ജോണ്‍ പോള്‍.
ഭാര്യ: ലിജോ. മകന്‍: എബ്രഹാം ജോണ്‍.

city exchange
Share This Article
Leave a Comment
error: Content is protected !!