വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

Web Desk
1 Min Read

പറവൂര്‍: വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. പറവൂര്‍ കോട്ടുവള്ളി മന്നം കോക്കര്‍ണ്ണിപറമ്പില്‍ വീട്ടില്‍ ശരത്ത് (വങ്കന്‍- 34) നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്.

city exchange

റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഏലൂര്‍, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, കവര്‍ച്ച തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ്.

കഴിഞ്ഞ ഒക്ടോബറില്‍ വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമത്തിനും കവര്‍ച്ചക്കുമായി എടുത്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.

TAGGED:
Share This Article
Leave a Comment
error: Content is protected !!