
തെഹ്‌റാന്‍: വെടിനിര്‍ത്തലിന്റെ ബാക്കി ദിവസങ്ങളില്‍ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. ഇത് ലോക രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമായി.

ലെബനനിലെ വെടിനിര്‍ത്തലിന് അനുസൃതമായി ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും പാത വെടിനിര്‍ത്തലിന്റെ ശേഷിക്കുന്ന കാലയളവില്‍ പൂര്‍ണ്ണമായും തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചി എക്സില്‍ കുറിച്ചു.

ഇറാന്‍ പ്രഖ്യാപനത്തിനുശേഷം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ തെഹ്റാനോട് നന്ദി പറഞ്ഞു. മറ്റൊരു പോസ്റ്റില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നെങ്കിലും ഇറാനുമായുള്ള കരാര്‍ 100 ശതമാനം പൂര്‍ത്തിയാകുന്നതുവരെ നാവിക ഉപരോധം പൂര്‍ണ്ണ ശക്തിയിലും പ്രാബല്യത്തിലും തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലെ എല്ലാ തുറമുഖങ്ങളും ഉള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കില്‍ ട്രംപ് നേരത്തെ നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
