
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ചതോടെ എണ്ണ വിലയില്‍ നേരിയ ഇടിവ്. ബ്രെന്റ് ക്രൂഡിന് ബാരലിന്റെ വില 98ല്‍ നിന്ന് 88 ഡോളറായി കുറഞ്ഞു. സംഘര്‍ഷത്തിന് മുമ്പ് ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളറില്‍ താഴെയായിരുന്നത് മാര്‍ച്ചില്‍ ബാരലിന് 119 ഡോളറിലെത്തുകയായിരുന്നു.

ഇറാന്‍ പ്രഖ്യാപനത്തോടെ ആഗോള വിപണിയിലും ഉണര്‍വുണ്ടായി. യു എസ് സ്റ്റോക്ക് സൂചികകള്‍ ഉയരുകയും എസ് ആന്റ് പി 500 0.8 ശതമാനവും നാസ്ഡാക്കും ഡൗ ജോണ്‍സും ഒരു ശതമാനത്തില്‍ കൂടുതലും ഉയര്‍ന്നു.

പാരീസിലെ സി എ സി സൂചികയും ഫ്രാങ്ക്ഫര്‍ട്ടിലെ ഡാക്‌സും 2 ശതമാനത്തിലധികവും ലണ്ടനിലെ എഫ് ടി എസ് ഇ 100 ഏകദേശം 0.5 ശതമാനവും ഉയര്‍ന്നു.
