
കൊച്ചി: പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസിന്റെ 20-ാമത് പദ്ധതിയായ സിദ്ധി മാന്‍ഷന്‍ ബ്ലൂവിന്റെ നിര്‍മാണത്തിന് തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷന് സമീപം ഭൂമി പൂജയോടെ തുടക്കമായി. പത്മ ചന്ദ്രന്‍, രാധാ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

മുപ്പതിലധികം പ്രീമിയം സൗകര്യങ്ങളുള്‍പ്പെടെ വിശാലമായ 2, 3 ബിഎച്ച്കെ ഓപ്ഷനുകളുള്ള അള്‍ട്രാ ലക്ഷ്വറി ഭവന പദ്ധതിയാണ് സിദ്ധി മാന്‍ഷന്‍ ബ്ലൂവെന്നും 2030 സെപ്റ്റംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്നും സിദ്ധി ഹോംസ് ഡയറക്ടര്‍ ഷൈലന്‍ എം ആര്‍ പറഞ്ഞു.

2007ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇതുവരെ 17 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്കു കൈമാറി. തൃപ്പൂണിത്തറ ഇരുമ്പനം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ 8 ലക്ഷ്വറി വില്ലകളുടെ പദ്ധതി, ലേക്ഷോര്‍ ഹോസ്പിറ്റലിനു സമീപം 17 ലിമിറ്റഡ് എഡിഷന്‍ ലക്ഷ്വറി വില്ലകളുടെ പദ്ധതി, തൃപ്പൂണിത്തുറ കളിക്കോട്ട പാലസിനു സമീപം 23 യൂണിറ്റുകളുള്ള അപ്പാര്‍ട്ട്മെന്റ്‌റ് പദ്ധതി എന്നിവയാണ് നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മറ്റു പദ്ധതികള്‍.
