ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത് ഷോറൂം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Web Desk
3 Min Read

കൊച്ചി: ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തേയും ഷോറൂം പാലാരിവട്ടം ബൈപ്പാസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം നിലയിലെ ബ്രൈഡല്‍ മണ്ഡപം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ഡയറി വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, വാര്‍ഡ് കൗണ്‍സിലര്‍ രതീഷ്, ജയലക്ഷ്മി മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ് കമ്മത്ത്, ഡയറക്ടര്‍മാരായ നാരായണ കമ്മത്ത്, സതീഷ് കമ്മത്ത്, സുജിത്ത് കമ്മത്ത്, അഭിഷേക് കമ്മത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

നല്ല മനസ്സോടെ ഏതൊരാള്‍ക്കും കേരളത്തില്‍ വന്ന് നിക്ഷേപം നടത്താമെന്നും അതിനു മികച്ച തെളിവാണ് ജയലക്ഷ്മി സില്‍ക്സിന്റെ വളര്‍ച്ചയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തേയും ഷോറൂം പാലാരിവട്ടം ബൈപ്പാസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് വിജയം കൊയ്യാനാവും. കേരളത്തിന് പുറത്തു നിന്നും കേരളത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ വലിയ ആവേശമുണ്ടാകുന്നത് പ്രകൃതി ഭംഗിയും ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരും മാത്രമല്ല ഏത് നിക്ഷേപകനും ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരായവര്‍ ഉണ്ട് എന്നതു കൂടിയാണ് കാരണം. സ്ഥാപനങ്ങളോ്ട കൂറു പുലര്‍ത്തുകയും വിജയത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന നല്ലൊരു വിഭാഗം ആളുകളെ കേരളത്തില്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ലോകത്തില്‍ എവിടെ ചെന്നാലും മികവിലും ബൗദ്ധികതയിലും മലയാളികള്‍ മുന്നിട്ടു നില്‍ക്കുന്നത് കാണാനാവും. പ്രധാനപ്പെട്ട പല ഇടങ്ങളിലും മലയാളികളുണ്ടാവുന്നത് ഇക്കാരണത്താലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വാണിജ്യ മേഖലയ്ക്ക് മൊത്തത്തിലും കൊച്ചിക്ക് പ്രത്യേകിച്ചും നേട്ടമുണ്ടാക്കുന്നതാണ് ജയലക്ഷ്മിയുടെ പുതിയ ഷോറൂമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക രംഗത്തും ടെക്സ്‌റ്റൈല്‍ രംഗത്തും ജയലക്ഷ്മി ലിയ നേട്ടമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

ജയലക്ഷ്മിയില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനത്തിലധികം വനിതകളാണ് എന്നത് സ്ത്രീ ശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കും വലിയ സംഭാവനകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടെക്സ്‌റ്റൈല്‍സ് കടകളില്‍ ജോലി ചെയ്യുന്ന വനിതകളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടപ്പോള്‍ അതിനോട് പൂര്‍ണമായും പിന്തുണ പ്രഖ്യാപിക്കുകയും സാമൂഹ്യ പ്രതിബദ്ധത കാണിക്കുകയും ചെയ്ത സ്ഥാപനമാണ് ജയലക്ഷ്മിയെന്നും മുഖ്യമന്ത്രി ഓര്‍ത്തു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികള്‍ നിയന്ത്രിക്കുന്നത് മാര്‍ക്കറ്റുകളാണെന്നും അവിടം സ്ത്രീ ശാക്തീകരണത്തിന് കൂടി വഴിയൊരുക്കിയതില്‍ ജയലക്ഷ്മിക്ക് വലിയ പങ്കുണ്ടെന്നും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ഡയറി വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. കാല്‍ലക്ഷത്തിലേറെ കുടുംബങ്ങളാണ് ജയലക്ഷ്മിയുമായി ബന്ധപ്പെട്ട് മുമ്പോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തിന്റെ അടയാളങ്ങളിലൊന്നായി നീണ്ട കാലമായി മുമ്പോട്ടു പോകുന്ന ജയലക്ഷ്മി മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയാണ് വിജയം നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

പാരമ്പര്യത്തിന്റെയും ഉപഭോക്തൃ വിശ്വാസത്തിന്റെയും 77 വര്‍ഷങ്ങളാണ് ജയലക്ഷ്മി പൂര്‍ത്തിയാക്കിയത്. വിവാഹ വസ്ത്രങ്ങളും ഉത്സവകാല വസ്ത്രങ്ങളും ലഭ്യമായ വിപുലമായ ഷോറൂമില്‍ കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും മനോഹാരിതയും മികവുറ്റ കലാനൈപുണ്യവും ഒന്നിച്ചു ചേരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ നെയ്ത്ത് കലയുടെ മനോഹാരിത സംഗമിക്കുന്ന പുതിയ ഷോറൂമില്‍ പരമ്പരാഗതവും ആധുനികവുമായ വസ്ത്രവൈവിധ്യത്തിന്റെ മികച്ച ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ഫാഷന്‍ ആസ്വാദകര്‍ക്കും സാരി പ്രേമികള്‍ക്കും മികച്ച ഷോപ്പിംഗ് കേന്ദ്രമായിരിക്കും പുതിയ ജയലക്ഷ്മി.

സാരികള്‍ മാത്രമല്ല, പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ഇവിടെ ലഭ്യമാകും. കുടുംബത്തിലെ ഏവര്‍ക്കുമൊരുക്കിയ സമ്പൂര്‍ണ്ണ ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ലക്ഷ്യം.

ജീവനക്കാരില്‍ 80 ശതമാനം വനിതകളാണെന്നതിന് പുറമേ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഏഴ് വിഭിന്നശേഷിക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ ഷോറൂമില്‍ ജയലക്ഷ്മി സില്‍ക്സിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ജയലക്ഷ്മിയുടെ ഷോറൂമുകള്‍ ഇന്ത്യന്‍ റീട്ടെയില്‍ വസ്ത്ര വ്യവസായത്തില്‍ മഹത്തായ സാന്നിധ്യമാണ്.

Share This Article
Leave a Comment
error: Content is protected !!