

ദോഹ: ഫിഫ ലോകകപ്പ് ആരാധകര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി അല്‍ഖോര്‍ ഫാമിലി പാര്‍ക്കുകളും എട്ട് ബീച്ചുകളും മുനിസിപ്പാലിറ്റി മന്ത്രാലയം വീണ്ടും തുറന്നു. നവീകരണത്തിന് ശേഷമാണ് ഇവയെല്ലാം പ്രവര്‍ത്തനം ആരംഭിച്ചത്.

നവീകരണത്തിന് ശേഷം അല്‍ഖോര്‍ ഫാമിലി പാര്‍ക്കിലേക്ക് നിരവധി പുതിയ സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും ലഭ്യമാകുന്നതിന് ഒന്‍പത് കിയോസ്കുകളുമായി മന്ത്രാലയം കരാര്‍ ഒപ്പിട്ടു. അല്‍ഖോര്‍ ഫാമിലി പാര്‍ക്കില്‍ ഉടനീളം ഫുഡ് കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒന്‍പത് കിയോസ്കുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തനം തുടങ്ങി.

അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിലെ മിനി മൃഗശാലയ്ക്കും ഗ്രേഡേഷന് ലഭിച്ചു. സിംഹങ്ങളുടെയും കുരങ്ങുകളുടെയും കൂടുകള്‍ക്ക് ചുറ്റും കുടകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കളിസ്ഥലങ്ങളുടെ തറയിലും മാറ്റങ്ങളുണ്ടാക്കി.
ആനത്താവളത്തിന്റെ അറ്റകുറ്റപ്പണിയും നവീകരണവും പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ നടക്കുകയാണ്.
അല്‍ഖോര്‍ ഫാമിലി പാര്‍ക്കില്‍ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി 11 മണി പ്രവേശനം അനുവദിക്കും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സ്മാര്‍ട്ട് ഉപകരണങ്ങളിലെ ‘ഔണ്’ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. സന്ദര്‍ശകര്‍ക്ക് അല്‍ മതര്‍, ഹയാത്ത് പ്ലാസ, ഗള്‍ഫ് മാള്‍, മന്‍സൂറ, അല്‍ വക്ര, അല്‍ ഖോര്‍, അല്‍ താഖിറ, അല്‍ ശമാല്‍ എന്നിവിടങ്ങളിലെ അല്‍ മീരയുടെ ശാഖകളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാനാവും.
പ്രതിദിനം നിരവധി സന്ദര്‍ശകരെത്തുന്ന അല്‍ ഖോര്‍ ഫാമിലി പാര്‍ക്കില്‍ വാരാന്ത്യങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നാലായിരത്തിലധികം പേരാണ് എത്താറുള്ളത്.
അല്‍ വക്ര ഫാമിലി ബീച്ച്, അല്‍ വക്ര പബ്ലിക് ബീച്ച്, സിമൈസ്മ ഫാമിലി ബീച്ച് (അല്‍ ദായെന്‍), അല്‍ ഖറൈജ് ബീച്ച് (അല്‍ റയ്യാന്‍), സഫ അല്‍ തൗഖ് ബീച്ച്, അല്‍ ഫെര്‍ക്കിയ ബീച്ച് (അല്‍ ഖോര്‍, അല്‍ സഖിറ), അല്‍ ഘരിയ ബീച്ച് (അല്‍ ശമാല്‍), സീലൈന്‍ ബീച്ച് (അല്‍ വക്ര) എന്നിവയാണ് നവീകരണത്തിന് ശേഷം തുറന്നത്. ഈ ബീച്ചുകളില്‍ ഉള്‍പ്പെടുത്തിയ പുതിയ സേവനങ്ങളില്‍ തണല്‍ ഭാഗങ്ങള്‍, നടപ്പാതകള്‍, കളിസ്ഥലങ്ങള്‍, ലഘുഭക്ഷണവും പാനീയങ്ങളും വിളമ്പുന്നതിനുള്ള കിയോസ്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വോളിബോള്‍, ഫുട്ബോള്‍ തുടങ്ങിയ വിവിധ ഗെയിമുകള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. കുട്ടികള്‍ക്ക് മണലില്‍ കളിക്കാനും കഴിയും.
ദോഹയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് 147,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള അല്‍ വക്ര ഫാമിലി ബീച്ച് സ്ഥിതി ചെയ്യുന്നത്. ദോഹയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ് 394,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അല്‍ വക്ര പബ്ലിക് ബീച്ച്. ദോഹയില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് 104,000 ചതുരശ്ര മീറ്റര്‍ സിമൈസ്മ ഫാമിലി ബീച്ച്. ദോഹയില്‍ നിന്ന് 53 കിലോമീറ്റര്‍ അകലെയാണ് 146,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അല്‍ ഫര്‍ക്കിയ ബീച്ച്.

