

തിരുവനന്തപുരം: ഭരണഘടനാ പ്രകാരം ചില അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും അതുപയോഗിച്ചതാണ് അവര്‍ പെട്രോളിനും ഡീസലിനും നേരിയ കുറവ് വരുത്തിയതെന്നും സംസ്ഥാനങ്ങള്‍ക്ക് ആ തുക കിട്ടുന്നില്ലെന്നും സംസ്ഥാന ധനമന്ത്രി കെ ബാലഗോപാല്‍. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന് ഒന്നും കുറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായ രീതിയില്‍ കേരളത്തില്‍ ഇന്ധനവില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ടര രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് ആറര രൂപയും ഡീസലിന് 12.30 രൂപയുമാണ് കുറഞ്ഞത്.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ പെട്രോളിന് 30 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. രണ്ടര രൂപയോളം ഡീസലിനും ഒരു രൂപ പെട്രോളിനും കുറഞ്ഞതിനെ കുറച്ചുകൂടി ഗൗരവത്തില്‍ കാണണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഏകദേശം 30 രൂപയില്‍ അധികമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്രം വര്‍ധിപ്പിച്ചത്. സാധാരണ നികുതി നിയമം അനുസരിച്ചല്ല അത് വര്‍ധിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി 32 രൂപ വരെ സ്പെഷ്യല്‍ ആയിട്ടുള്ള എക്സൈസ് നികുതി കേന്ദ്രം വാങ്ങിയെന്നും അതില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്ക് തന്നിട്ടില്ലെന്നും എന്നിട്ടാണ് അതില്‍ നിന്നും ഇപ്പോള്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചതെന്നും മന്ത്രി പറഞ്ഞു.
നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പോക്കറ്റടിക്കാരന്റെ ന്യായം പോലെ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പൈസ പിടിച്ചെടുത്തിട്ട് വണ്ടിക്കൂലി ഇല്ലേ ഇതിരിക്കട്ടെ എന്ന് പറഞ്ഞ് തരുന്നതുപോലെയാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ കുറയ്ക്കണം എന്നുപറഞ്ഞാല്‍ അത് സാധിക്കില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.
ഈ വര്‍ഷം മാത്രം 6400 കോടിയുടെ കുറവാണ് നികുതിയുടെ കാര്യത്തില്‍ ഉണ്ടായത്. കേരളത്തില്‍ ആകെ പെട്രോളിന്റേയും ഡീസലിന്റേയും നികുതി തന്നെ 8000 കോടിക്ക് അടുത്താണ്. ഒറ്റ വര്‍ഷത്തെ കുറവാണ് ഇത്. എന്നാല്‍ ഇതൊന്നും കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും സംസ്ഥാനത്തിന്റെ ധനകാര്യ നിലയെ കുറിച്ചും കേന്ദ്രത്തിന്റെ നയത്തെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തീരെ പങ്കുവെക്കേണ്ടതില്ലാത്ത നികുതിയില്‍ നിന്ന് ചെറുതായൊന്നു കുറച്ച് മുഖം മിനുക്കാനുള്ള പരിപാടി മാത്രമാണ് കേന്ദ്രം നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പെട്രോളിന്റെ നികുതി സംസ്ഥാനം വര്‍ധിപ്പിച്ചിട്ടേ ഇല്ലെന്നും ഒരു പ്രാവശ്യം കുറയ്ക്കുകയും ചെയ്തിട്ടുെന്നും മന്ത്രി പറഞ്ഞു. യു ഡി എഫിന്റെ കാലത്ത് അഞ്ചു വര്‍ഷക്കാലംകൊണ്ട് 90 ശതമാനം വര്‍ധനവാണ് നികുതിയില്‍ വന്നതെന്നും മന്ത്രി പറഞ്ഞു.

