ഹരിതയുടെ പരാതി; പി കെ നവാസിനെതിരെ കുറ്റപത്രം

Web Desk
1 Min Read

കോഴിക്കോട്: ഹരിതയുടെ മുന്‍ നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വെള്ളയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എം എസ് എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ ഒഴിവാക്കിയാണ് ജെ എഫ് സി എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നവാസിനൊപ്പം അബ്ദുല്‍ വഹാബിനെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കുറ്റപത്രത്തില്‍ പേരില്ല. കേസില്‍ 18 സാക്ഷികളാണുള്ളത്.

city exchange

ഹരിതയുടെ മുന്‍ നേതാക്കള്‍ നേരത്തെ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയും തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയുമാണ് ചെയ്തത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് അവരെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്‌ലിം ലീഗ് നേത്വത്വം സ്വീകരിച്ച നിലപാട്.

TAGGED:
Share This Article
Leave a Comment
error: Content is protected !!