ഖത്തറിനെതിരേ വ്യാജ ആരോപണങ്ങളുമായി ട്വിറ്റര്‍ ക്യാമ്പയിന്‍

Web Desk
1 Min Read

ദോഹ: ഖത്തറിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അവമതിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് ആസൂത്രിത ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ നടക്കുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ഖത്തറിലെ സ്വകാര്യ മാധ്യമം പുറത്തുവിട്ട അന്വേഷണാത്മക റിപ്പോര്‍ട്ട് വ്യക്തമാക്കി.ഖത്തറിലെ അധ്യാപകരുടെ അവകാശനിഷേധം, ഷിയാ അവകാശങ്ങള്‍, ഖത്തര്‍ പൗരന്മാരുടെയും അമീറിന്റെയും വ്യക്തിസ്വഭാവം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചാണ് ട്വിറ്ററില്‍ പ്രതിലോമകരമായ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഏറ്റവും ഒടുവില്‍ ഷൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിഷയത്തെ സംബന്ധിച്ചായിരുന്നു ഇത്.
അധ്യാപകരുടെ അവകാശനിഷേധവുമായി ബന്ധപ്പെട്ട് വന്ന 80% ട്വീറ്റുകളും വ്യാജ അക്കൗണ്ടുകളില്‍ നിന്നായിരുന്നു എന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു. 2017 ജൂണില്‍ ആരംഭിച്ച ഖത്തര്‍ ഉപരോധകാലത്ത് തന്നെ ശക്തമായ സൈബര്‍ ആക്രമണങ്ങള്‍ രാജ്യം നേരിട്ടിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!