ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ക്യു എഫ് എ) പ്രസിഡന്റായി ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനിയെയും വൈസ് പ്രസിഡന്റായി ശൈഖ് തമീം ബിന്‍ മുഹമ്മദ് അല്‍ താനിയെയും നിയമിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

city exchange

എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ കാലാവധി 2027 വരെ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. സെപ്റ്റംബറില്‍ ചേരുന്ന ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ജനറല്‍ അസംബ്ലിയുടെ അംഗീകാരത്തിനായി തീരുമാനം സമര്‍പ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

മുന്‍ പ്രസിഡന്റ് ജാസിം ബിന്‍ റാഷിദ് അല്‍ ബുഎനൈനും മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ സുവൈദിയും രാജിവെച്ചതിനെ തുടര്‍ന്നാണ് നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് രണ്ട് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നത്.

യോഗത്തില്‍ അസോസിയേഷന്റെ വിവിധ പ്രവര്‍ത്തനങ്ങളും ഏറ്റവും പുതിയ വികസനങ്ങളും വിലയിരുത്തി. കൂടാതെ, 2026-ലെ ഫിഫ ലോകകപ്പില്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!