ആലപ്പുഴ കലക്ടര്‍ നിയമനം: സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഐ സി എഫ് ഖത്തര്‍

Web Desk
1 Min Read

ദോഹ: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യപിച്ചു വാഹനമിടിച്ചു കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഖത്തര്‍ ഐ സി എഫ് ആവശ്യപ്പെട്ടു.

city exchange

കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാള്‍ ഉന്നതസ്ഥാനത്തു അവരോധിക്കപ്പെടുന്നത് കേസ് അട്ടിമറിക്കാനും കേസില്‍ അനുകൂല വിധി സമ്പാദിക്കാനും വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് സംശയിക്കപ്പെടുന്നു. ഈ തീരുമാനം പുനഃപരിശോധിച്ചു നിയമനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

യോഗത്തില്‍ അഹമ്മദ് സഖാഫി പേരാമ്പ്ര, ഡോ. ബഷീര്‍ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുല്‍ അസീസ് സഖാഫി പാലോളി, അബൂബക്കര്‍ അന്‍വരി ജമാലുദ്ദീന്‍ അസ്ഹരി, ശൗക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി, ഉമര്‍ ഹാജി പുത്തൂപാടം, നൗഷാദ് അതിരുമട, ഉമര്‍ കുണ്ടുതോട് എന്നിവര്‍ പങ്കെടുത്തു

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!