

അട്ടപ്പാടി: ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടിയില്‍ കൊടി ഉയര്‍ന്നു. ദേശീയ അംഗീകാരം നേടിയ നഞ്ചിയമ്മ ആദ്യത്തെ നാഷ്ണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവെല്ലിന് കൊടി ഉയര്‍ത്തി.

ക്യാമ്പ് സെന്ററില്‍ നടന്ന ചടങ്ങില്‍ നഞ്ചിയമ്മ, വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി, ഈശ്വരന്‍, മുരുകേഷ്, ചന്ദ്രന്‍ മാരി, ശറഫുദീന്‍, കാളിസ്വാമി, അഖിലേഷ്, കൈലാഷ്, രാമദാസ്, ബാലന്‍ എന്നിവര്‍ പങ്കെടുത്തു
ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ നാഷ്ണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ അടപ്പാടി ക്യാമ്പ് സെന്ററില്‍ നടത്തുന്നു.

ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സംഘാടനം വിജീഷ് മണി ഫിലിം ക്ലബ്. ഗോത്ര ഭാഷാ കലാകാരന്‍മാരും സിനിമ പ്രവര്‍ത്തകരും പങ്കെടുക്കും.
ഗോത്ര ഭാഷകളില്‍ മൂന്ന് സിനിമകള്‍ (ഇരുള, കുറുമ്പ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. നാഷ്ണല്‍ ടൈബല്‍ ഫിലിം ഫെസ്റ്റിന് ആശംസകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പി ആര്‍ ഒ പി ശിവപ്രസാദ്.

