
പയ്യന്നൂര്‍: കേരള ഗവണ്മെണ്ട് പ്രവാസി സമൂഹത്തിനായി നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണാര്‍ഥത്തില്‍ ഫലപ്രദമാവണമെങ്കില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇപ്പോള്‍ നാട്ടില്‍ താമസിക്കുന്ന വലിയൊരു സമൂഹത്തിന്ന് സഹായകമാവേണ്ടതുണ്ടെന്ന് പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം ഏകദിന ക്യാമ്പില്‍ ആവശ്യപ്പെട്ടു.

അറുപത് വയസ്സ് കഴിഞ്ഞ നിരവധി പേര്‍ ഇപ്പോഴും നാട്ടില്‍ സ്ഥിര താമസക്കാരായുണ്ട്. നിത്യജീവിതത്തിനു പോലും ബുദ്ധിമുട്ടുന്ന തൊഴിലോ വരുമാനമോ മറ്റു ധനാഗമന മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത, ധാരാളം പ്രവാസികളായ മലയാളികള്‍ക്ക് ഗവണ്മെണ്ടിന്റെ സഹായം ലഭിക്കുന്നതിന്നു വേണ്ടി 60 വയസ്സ് കഴിഞ്ഞ് താമസിക്കുന്നവര്‍ക്ക് മൊത്തമായി ഒറ്റത്തവണയായി വിഹിതം നല്‍കാനുള്ള അനുവാദം നല്‍കണമെന്നും അതുവഴി പതിനായിരക്കണക്കിനുള്ള വിപ്രവാസികളെ സംരക്ഷിക്കണമെന്നും കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് സംഘടിപ്പിച്ച ഏകദിന ക്യാമ്പില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടി പി മുഹമ്മദ് കുഞ്ഞി ഹാജി, അഹമദ് പോത്താംകണ്ടം, കെ കെ അശ്ഫ് ഹംസ കാട്ടൂര്‍, ടി പി അബ്ദുല്‍ അസീസ് ഹാജി, അലികോയിപ്ര, എം ടി പി സൈഫുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
