ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ പാളയം പി സി അഞ്ചിന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: ചിരകരോട്ട് മൂവിസിന്റെ ബാനറില്‍ ഡോ. സൂരജ് ജോണ്‍ വര്‍ക്കി നിര്‍മ്മിച്ച് കോട്ടയം രമേഷ്, രാഹുല്‍ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനില്‍ സംവിധാനം ചെയ്ത ‘പാളയം പി സി’ ജനുവരി അഞ്ചിന് തിയേറ്ററുകളിലെത്തും. വൈ സിനിമാസ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

city exchange

ഫാമിലി ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രന്‍ പൊയില്‍കാവ്, വിജിലേഷ് കുറുവാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. നിര്‍മ്മാതാവ് ഡോ. സൂരജ് ജോണ്‍ വര്‍ക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍.

ത്രില്ലര്‍ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും പാളയം പി സി. ശബരിമല കയറിയ ഒരു സ്ത്രീക്ക് സംരക്ഷണം ഒരുക്കുന്ന പൊലീസുകാരനും അവിടെ നടക്കുന്ന കൊലപാതകവും ആണ് സിനിമ പറയുന്നത്.

ചിത്രത്തില്‍ കോട്ടയം രമേഷ്, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാലാ പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

- Advertisement -
Ad image

പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രഞ്ജിത് രതീഷ് ആണ്. ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ. സൂരജ് ജോണ്‍ വര്‍ക്കി എന്നിവരുടെ വരികള്‍ക്ക് സാദിഖ് പന്തലൂര്‍ സംഗീതം പകരുന്നു. ഷഹബാസ് അമന്‍, സിത്താര കൃഷ്ണകുമാര്‍, വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!