

കൊച്ചി: എഐ സാങ്കേതിക വിദ്യ ഓരോ ദിവസവും വ്യത്യസ്ത പരീക്ഷണങ്ങളുമായി അമ്പരപ്പിക്കുമ്പോള്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി ഒരു മലയാളി കൂടി.

മലയാള ചലച്ചിത്ര താരങ്ങളുടെ ജെയിംസ് ബോണ്ട് അവതരണവുമായാണ് മിഥുന്‍ വിജയ കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി കലാകാരന്മാരെ അണിനിരത്തിയാണ് മിഥുന്‍ ജെയിംസ് ബോണ്ട് തീം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രേംനസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെ പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ വലിയ ശ്രദ്ധ നേടുകയാണ്. എഐ സങ്കേതത്തിന്റെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്ന മിഥുന്‍ എഴുത്തുകാരന്‍ എന്ന നിലയിലും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ്.

