കുമാരി മാവട്ടത്തിന്‍ തഗ്‌സിന്റെ മ്യൂസിക്ക് പാര്‍ട്ണര്‍ സോണി മ്യൂസിക്ക്

Web Desk
1 Min Read

കൊച്ചി: ഹിന്ദിയില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന നൃത്ത സംവിധായിക ബ്രിന്ദ ഗോപാല്‍ സംവിധാനം ചെയ്ത ചിത്രം കുമാരി മാവട്ടത്തിന്‍ തഗ്‌സിന്റെ മ്യൂസിക്ക് പാര്‍ട്ണര്‍ സോണി മ്യൂസിക്ക്. തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളില്‍ സോണി മ്യൂസിക്‌സ് തഗ്‌സ് സംഗീതം പുറത്തെത്തിക്കും.

city exchange

എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബു നിര്‍മിക്കുന്ന സിനിമയില്‍ ബോബി സിംഹ, ആര്‍ കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി, അനശ്വര രാജന്‍ തുടങ്ങിയവരാണ് വേഷമിടുന്നത്. ഹ്രിദു ഹാറൂണും പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നു. പ്രമുഖ നിര്‍മാതാവ് ഷിബു തമീന്‍സിന്റെ മകളാണ് റിയ ഷിബു. ഡിസംബറിലാണ് തഗ്‌സ് തിയേറ്ററുകളിലെത്തുക.

പ്രിയേഷ് ഗുരുസ്വാമി ക്യാമറയും പ്രവീണ്‍ ആന്റണി എഡിറ്റിംഗും മാലിനി കാര്‍ത്തികേയന്‍ കോസ്റ്റിയൂമും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ മുത്തു കറുപ്പയ്യയാണ്. ഹരിഹരകൃഷ്ണന്‍ രാമലിംഗമാണ് കോ ഡയറക്ടര്‍. ബി എ രാജൂസ് ടീമും പി ശിവപ്രസാദുമാണ് പി ആര്‍ ഒ.

Share This Article
Leave a Comment
error: Content is protected !!