പയ്യന്നൂരില്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആരംഭിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ സ്ഥാപനമായ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഓഫീസ് സമസ്ത സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ടി ഐ മധുസൂദനന്‍ എം എല്‍ എ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം എം കെ ഹമീദിന് നല്‍കി നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് ബുക്കിംഗ് ടി മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ നിന്നും തങ്ങള്‍ സ്വീകരിച്ചു നിര്‍വ്വഹിച്ചു

city exchange

സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിന് സമീപം സിറ്റി സെന്റര്‍ ബില്‍ഡിംഗില്‍ ആരംഭിച്ച സ്ഥാപനത്തില്‍ എയര്‍ ടിക്കറ്റ് ഉള്‍പ്പെടെ വിനോദയാത്ര, ഹജ്ജ് ഉംറ തീര്‍ഥാടന യാത്ര, പാസ്‌പോര്‍ട്ട് ആന്റ് വിസ, അറ്റസ്റ്റേഷന്‍, ഫോറക്‌സ് മുതലായ സേവനങ്ങള്‍ ലഭ്യമായിരിക്കുമെന്ന് റീജിയണല്‍ മാനേജര്‍ ഷബീര്‍ എം കെ അറിയിച്ചു.

ചടങ്ങില്‍ ഹാജി എസ് കെ ഹംസ, എം കെ അലി ഹാജി, എ ടി ഇസ്മായില്‍ ഹാജി, സുബൈര്‍ കെ, മുഹമ്മദ് റാഷിക്, കെ എം മുഹമ്മദ് കുഞ്ഞി ഹാജി, സി എ മുഹമ്മദ് കുഞ്ഞി, സി എ അന്‍വര്‍, എം കെ തയ്യില്‍, കെ കെ സി അബ്ദുല്ല, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കരപ്പാത്ത് ഉസ്മാന്‍, പി അബ്ദുല്‍ ജബ്ബാര്‍, സ്വദര്‍ മുഹമ്മദ് മന്നാനി, ചിറയില്‍ അശ്‌റഫ്, ഹിഷാം കുദ്‌റു, ജലീല്‍ കെ, യു ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!