ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഓഫറുകളുടെ കുതിപ്പുമായി 10, 20, 30 പ്രൊമോഷന് തുടക്കമായി

Web Desk
1 Min Read

ദോഹ: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് 10, 20, 30 പ്രമോഷന് തുടക്കമായി. വ്യത്യസ്ത രാജ്യക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ജനപ്രിയ പ്രമോഷനാണ് 10, 20, 30 പ്രമോഷന്‍.

city exchange

ഫ്രൂട്സ്, വെജിറ്റബ്ള്‍സ്, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, കോസ്മെറ്റിക്സ്, ഹൗസ്ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട് വെയര്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ആക്‌സസറീസ്, കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഇത്തവണ ഗ്രാന്‍ഡ് ഔട്ട്ലറ്റ്ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച വിലയില്‍ ലഭ്യമാക്കിയിട്ടുള്ളത്.

കൂടാതെ ഖത്തറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രാന്‍ഡ് എക്സ്പ്രസ്സ് ഔട്ട്ലെറ്റുകളില്‍ നിന്നും അന്‍പത് റിയാലിന് പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് 10 ഹ്യൂണ്ടായ് കാറുകളും 150000 ഖത്തര്‍ റിയല്‍ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരമാണ് ഗ്രാന്‍ഡ് മാള്‍ ജാക്ക്പോട്ട് ജേര്‍ണി മെഗാ പ്രൊമോഷന്‍ വഴി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

മെഗാ പ്രൊമോഷന്റെ നറുക്കെടുപ്പ് എല്ലാ മാസവും ഏഷ്യന്‍ ടൗണ്‍ ഗ്രാന്‍ഡ് മാളില്‍ നടക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി വിജയകരമായി നടത്തിവരുന്ന മെഗാ പ്രമോഷനുകളിലൂടെ നിരവധി വിജയികള്‍ക്ക് കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കി ഗ്രാന്‍ഡ് മാള്‍ ജൈത്ര യാത്ര തുടരുകയാണ്.

- Advertisement -
Ad image

എല്ലാ ഉപഭോക്താക്കളെയും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ അറിയിച്ചു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാന്‍ഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച് ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!