

ദോഹ: എണ്‍പതുകളില്‍ ഖത്തറിലെ പരസ്യകലാ രംഗത്ത് സജീവമായിരുന്ന ജോസഫ് മാര്‍ട്ടിന്‍ അന്തരിച്ചു.

ഖത്തറില്‍ നിന്നും പുറത്തിറങ്ങിയ ആദ്യ കയ്യെഴുത്ത് പ്രസിദ്ധീകരണം ധ്വനിയുടെ ലേഔട്ട്, കയ്യെഴുത്ത്, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍വഹിച്ചത് ജോസഫ് മാര്‍ട്ടിനായിരുന്നു. സംവിധായകന്‍ ഭരതന്റെ അസോസിയേറ്റായിരുന്നു.

പ്രവാസികള്‍ക്കിടയില്‍ നിന്നും പുറത്തിറങ്ങിയ ആദ്യ ടെലിഫിലിം പലായനം സംവിധാനം നിര്‍വഹിച്ചത് ജോസഫ് മാര്‍ട്ടിനാണ്.
കൊല്ലം സ്വദേശിയാണ്. ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സില്‍ സീനിയര്‍ ഡിസൈനറും ആര്‍ട്ട് ഡയറക്ടറുമായിരുന്നു. വരയ്ക്ക് പുറമേ കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യ രചന അദ്ദേഹത്തിന്റെ മികവായിരുന്നു.

