
ദോഹ: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍, കുടിവെള്ളം, ലഘുഭക്ഷണങ്ങള്‍ തുടങ്ങി അടിയന്തര ആവശ്യവസ്തുക്കള്‍ ജോജു ജോര്‍ജ്ജ് ലവേഴ്‌സ് ക്ലബ് ടീം ഖത്തരിന്റെ നേതൃത്വത്തില്‍ എത്തിച്ചു.

വൈസ് ചെയര്‍മാന്‍ ടിജു തോമസ്, അംഗങ്ങളായ ജോബി കെ തോമസ്, ലിജു തോമസ്, ബോസ്സ് എന്നിവര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നേരിട്ട് സന്ദര്‍ശിച്ച് സഹായസാമഗ്രികള്‍ കൈമാറുകയും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം ആശ്വാസമായി നിലകൊള്ളുകയും ചെയ്തു.
