

ദോഹ: വ്യത്യസ്ത സേവന പ്രവര്‍ത്തനവുമായി ഖത്തര്‍ ടെക് കമ്പനി. സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും ഒരാളെ നറുക്കെടുത്ത് അദ്ദേഹത്തിന്റെ പഞ്ചായത്തിലാണ് സേവന പ്രവര്‍ത്തനം നടത്തുന്നത്.

ഖത്തര്‍ ടെകിലെ ജീവനക്കാരില്‍ നിന്നും ചെറിയ തുക ശേഖരിച്ച് സ്ഥാപന ഉടമയും തന്റെ വിഹിതം ചേര്‍ത്താണ് പ്രതിമാസം പണം ശേഖരിക്കുന്നത്. ഈ തുകയാണ് നറുക്കെടുക്കപ്പെടുന്ന ജീവനക്കാരന്റെ പഞ്ചായത്തിലെ ഏറ്റവും ദരിദ്ര കുടുംബത്തിന് ചികിത്സയ്ക്കോ മരുന്നു വാങ്ങാനോ ഉള്ള സംഭാവനയായി നല്‍കുന്നത്.


കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ഈ സേവന പ്രവര്‍ത്തനങ്ങള്‍ കമ്പനിയും ജീവനക്കാരും നിര്‍വഹിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മുഴുവന്‍ ജീവനക്കാരുടേയും പഞ്ചായത്തുകളില്‍ സേവനം എത്തിച്ചതിന് പിന്നാലെ രണ്ടാം ഘട്ടത്തിന് തുടക്കമായി.

രണ്ടാംഘട്ട സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഖത്തര്‍ ടെക് ചെയര്‍മാന്‍ അബ്ദുല്ല നാസര്‍ എ എം അല്‍ കഅബി നിര്‍വഹിച്ചു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ അധ്യക്ഷത വഹിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സുരേഷ് കരിയാട്, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ പ്രസിഡന്റ് ഷീല ഫിലിപ്പോസ്, ഖത്തര്‍ ടെക് ഓപറേഷന്‍ മാനേജര്‍ ബിനു കുര്യാക്കോസ്, അംവാജ് സീനിയര്‍ അക്കൗണ്ടന്റ് സൂപ്പര്‍വൈസര്‍ ഷിഹാബ് എന്‍ വീരാന്‍കുട്ടി, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ കെ പുത്തൂര്‍, മാധ്യമ പ്രവര്‍ത്തകരായ ഡോ. അമാനുല്ല വടക്കാങ്ങര, നൗഷാദ് അതിരുമട, ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

