ഖത്തറില്‍ കോവിഡ് ബാധിച്ചവര്‍ 310 പേര്‍

Web Desk
1 Min Read

ദോഹ: മാര്‍ച്ച് ഒന്നിന് ഖത്തറില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 310 ആയി. ഇതില്‍ 266 പേര്‍ ഖത്തറിലുള്ളവരും 44 പേര്‍ വിദേശങ്ങളില്‍ നിന്നും ഖത്തറില്‍ യാത്ര ചെയ്ത് എത്തിയവരുമാണ്.

city exchange

കോവിഡ് ആരംഭിച്ചതു മുതല്‍ ഖത്തറില്‍ ആകെ കോവിഡ് ബാധിച്ചവര്‍ 357,292 ആയി. ിതില്‍ 353,682 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനകം 543 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനകം ഖത്തറില്‍ കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ല.

- Advertisement -
Ad image

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടു പേരെയാണ് പ്രവേശിപ്പിച്ചത്. നിലവില്‍ 20 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ആശുപത്രിയില്‍ മൂന്നു പേരെ കൂടി പ്രവേശിപ്പിച്ചതോടെ നിലവില്‍ 32 പേരാണ് ചികിത്സയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!