പൊതു ശൗചാലയ പുനര്‍നിര്‍മാണം പ്രതിസന്ധിയില്‍; പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

Web Desk
1 Min Read

വടകര: വടകര നഗരസഭയിലെ പഴയ ബസ്റ്റാന്റ് പരിസരത്തെ ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ ആശ്രയിച്ചുവരുന്ന പൊതു ശൗചാലയ പുനര്‍നിര്‍മാണം അനന്തമായി നീളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പൊതു ശൗചാലയം ഉള്‍പ്പെടെ വടകര നഗരസഭയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം പി സി ഷീബ ഉദ്ഘാടനം ചെയ്തു.

city exchange

ബദല്‍ സംവിധാനം എന്ന പേരില്‍ ഇ-ടോയ്ലെറ്റ് സ്ഥാപിച്ചെങ്കിലും അത് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ വടകര നഗരസഭക്ക് സാധിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് വടകര നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി സജിത്ത് മാരാര്‍ സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് നിജിന്‍ മാസ്റ്റര്‍, യു ഡി എഫ് വടകര മുന്‍സിപ്പല്‍ കണ്‍വീനര്‍ പി എസ് രഞ്ജിത്ത് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബിജുല്‍ ആയാടത്തില്‍, സുനില്‍ കുമാര്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷറഫ്, പ്രഭിന്‍ പാക്കയില്‍, അനന്ദു വി കെ, അക്ഷയ പ്രകാശ്, റാഫി, അശ്വിന്‍ ഭാസ്‌കര്‍, മൃദുല്‍, അമല്‍, റോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം വൈസ് പ്രസിഡന്റ് ബിപിന്‍ എം വി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!