

ദോഹ: ഖത്തര്‍ കെ എം സി സി കല്‍പകഞ്ചേരി പഞ്ചായത്ത് കമ്മറ്റി 2022-2025ലേക്കുള്ള പുതിയ കമ്മറ്റി രൂപീകരിച്ചു. സമീര്‍ വാക്കേന്‍ പ്രസിഡന്റും ഷംസാദ് കുന്നത്ത് ജനറല്‍ സെക്രട്ടറിയും സലാഹുദ്ധീന്‍ ചെമ്പന്‍ ട്രഷററുമായി ചുമതലയേറ്റു.

സീനിയര്‍ വൈസ് പ്രസിഡന്റായി ഷംസുദ്ധീന്‍ ചെമ്പെനേയും വൈസ് പ്രസിഡന്റുമാരായി മുബാറക് ഹസ്സന്‍, ജുഹൈമുദ്ധീന്‍, അബ്ദുല്‍ ഹമീദ് പോക്കാട്ട് എന്നിവരേയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി ഫൈസല്‍ ഭരണിക്കല്‍, അഹ്മദ് ഹുദവി, ആസിഫ് മച്ചിഞ്ചേരി തുമ്പില്‍, മുഹമ്മദ് കുട്ടി ട പി എന്നിവരേയും തെരഞ്ഞെടുത്തു. സീനിയര്‍ ഉപദേശക കമ്മറ്റി അംഗങ്ങളായി ഹബീബ് റഹ്മാന്‍ നെടുവഞ്ചേരി, അബ്ദുറഷീദ് തെയ്യമ്പാട്ടില്‍, അലി പോക്കാട്ട്, ആസാദ് ആനപ്പടിക്കല്‍ എന്നിവരെ തെരഞ്ഞെടുത്തു.

2019- 2022 റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷംസാദ് കുന്നത്ത് അവതരിപ്പിച്ചു. സമീര്‍ വാക്കേന്‍ അധ്യക്ഷത വഹിച്ചു. ആസാദ് എ പി മുഖ്യാതിഥിയായിരുന്നു. ഖത്തര്‍ കെ എം സി സി സ്‌നേഹസുരക്ഷ പദ്ധതി വൈസ് ചെയര്‍മാന്‍ അബ്ദുറഷീദ് പി പി ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു. തിരൂര്‍ മണ്ഡലം കമ്മറ്റിയിലെ പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു.

