ഫ്രഞ്ച് ഫുട്ബാളിന്റെ രണ്ട് ആരാധകര്‍ സൈക്കിളില്‍ ദോഹയിലേക്ക്

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരെ പ്രോത്സാഹിപ്പിക്കാന്‍ രണ്ട് ഫ്രഞ്ച് ഫുട്‌ബോള്‍ ആരാധകര്‍ പാരീസില്‍ നിന്ന് ദോഹയിലേക്ക് സൈക്കിളിലെത്തുന്നു. ഡോക്യുമെന്ററി ഫിലിം മേക്കര്‍ മെഹ്ദി ബാലമിസ്സയും ടി വി പ്രൊഡ്യൂസര്‍ ഗബ്രിയേല്‍ മാര്‍ട്ടിനുമാണ് വന്‍കരകള്‍ താണ്ടി ദോഹയില്‍ സൈക്കിളെത്തുക.

city exchange

ആഗസ്ത് 20-ന് സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നിന്ന് യാത്ര പുറപ്പെട്ട ഇരുവരും ഇതിനകം അയ്യായിരം കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നേഷന്‍സ് ലീഗ് മത്സരത്തിനായി ഇറ്റലിയിലേക്ക് സൈക്കിള്‍ ചവിട്ടുന്നതിനിടെയാണ് ഇരുവരും ഈ ആശയം പങ്കുവെച്ചത്. നവംബര്‍ 22ന് ഓസ്ട്രേലിയയ്ക്കെതിരായ ഫ്രാന്‍സിന്റെ ഉദ്ഘാടന മത്സരത്തിന് മുമ്പായി തങ്ങളുടെ നീണ്ട യാത്ര പൂര്‍ത്തിയാക്കി ദോഹയിലെത്താനാവുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

ഇത്തരം യാത്രയിലൂടെ സുസ്ഥിരവും ചലനാത്മകതവുമായ മറ്റൊരു യാത്രാമാര്‍ഗ്ഗം പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് 26കാരനായ ബാലമിസ്സ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ദിവസവും 120 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇവര്‍ ഈ ആഴ്ച ജോര്‍ദാനിലെത്തും. തുടര്‍ന്ന് സൗദി അറേബ്യ വഴിയാണ് ഖത്തറിലെത്തുക.
മൂന്ന് മാസത്തെ യാത്രയില്‍ വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയെന്നത് ഭാരിച്ച കാര്യം തന്നെയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

- Advertisement -
Ad image

ഫ്രാന്‍സ് ലോകകപ്പ് നേടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അല്ലായിരുന്നുവെങ്കില്‍ ഇത്രയും പ്രയാസങ്ങള്‍ സഹിച്ച് തങ്ങള്‍ ജോര്‍ദാന്‍ വരെ ഇപ്പോള്‍ എത്തുമായിരുന്നില്ലെന്നും ബാലമിസ്സ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!