

ദോഹ: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന് ഖത്തര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. കസാക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് തൊക്കായേയുമായി ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ ബന്ധങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ചര്‍ച്ച ചെയ്തതായും അമീര്‍ സ്ഥിരീകരിച്ചു.

പ്രദേശത്തിന്റെയും ലോകത്തിന്റെയും സമൃദ്ധിക്കും ക്ഷേമത്തിനും സംഭാവന ചെയ്യുന്ന ഭൂഖണ്ഡാന്തര ചുറ്റുപാടുകളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ഖത്തര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്ന എസ്സിഒ ഉച്ചകോടിയിലും താന്‍ പങ്കെടുത്തതായി അമീര്‍ കൂട്ടിച്ചേര്‍ത്തു.
