Featured
പാരീസിലെ യു എസ് ഗസ്റ്റ് ഹൗസ് ശൈഖ് ജൊവാന്‍ സന്ദര്‍ശിച്ചു
പാരീസ്: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊവാന്‍ ബിന്‍ ഹമദ് അല്‍ താനി പാരീസ് 2024 ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ചുള്ള യു എസ് ഗസ്റ്റ് ഹൗസ് സന്ദര്‍ശിച്ചു.
യു എസ് ഒളിമ്പിക് ആന്‍ഡ് പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവുമായ ജീന്‍ സൈക്സ് അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ ബ്യൂനൈന്‍ എന്നിവരും ശൈഖ് ജൊവാനോടൊപ്പമുണ്ടായിരുന്നു.
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് ആന്‍ഡ് പാരാലിമ്പിക് കമ്മിറ്റിയും തമ്മിലുള്ള സംയുക്ത സഹകരണം വികസിപ്പിക്കുന്നതിന്റെ വശങ്ങളും വരും കാലയളവില്‍ അതിനെ പിന്തുണയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.