

ദോഹ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. വിനോദ സഞ്ചാരികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത് അപലപനീയമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ലക്ഷ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരസിക്കുന്ന ഖത്തറിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തറിന്റെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു.
