

മലപ്പുറം: ‘ഒരുമിക്കാം കരുത്താകാം’ എന്ന പ്രമേയവുമായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ അറബിക് അധ്യാപകരുടെ കൂട്ടായ്മയും ശക്തിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന് സംഘടിപ്പിക്കുന്നത്.


പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അധ്യാപകരുടെ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ അധ്യാപകര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തിലെ അറബിക് അധ്യാപകരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും അവരുടെ തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും കെ എ ടി എഫ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ അധ്യാപകര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമാകുന്നതിലൂടെ സംഘടനയുടെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് കാമ്പയിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും വിശദീകരിച്ചു.
മെയ് 10നകം ജില്ലാതലത്തിലും മെയ് 20നകം ഉപജില്ലാ തലത്തിലും കാമ്പയിന്റെ ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കുമെന്നും ജൂണ്‍ 12 മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കുമെന്നും മെമ്പര്‍ഷിപ്പ് ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി അറിയിച്ചു.
അറബിക് അധ്യാപകര്‍ക്ക് കെ എ ടി എഫിന്റെ വെബ്സൈറ്റ് വഴിയും നേരിട്ടും മെമ്പര്‍ഷിപ്പ് എടുക്കാവുന്നതാണ്.
അറബി ഭാഷാ പഠനത്തിന്റെ പ്രാധാന്യം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ അധ്യാപകരുടെ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും കൂടുതല്‍ പ്രസക്തമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സംസ്ഥാന നേതാക്കളായ നൗഷാദ് മണ്ണിശേരി, നൗഷാദ് കോപ്പിലാന്‍, ജൈസല്‍ കെ വി, അബ്ദുല്‍ റഷീദ് ഖാസിമി, നൂറുല്‍ അമീന് കെ, മുഹമ്മദ് സജീബ്, സി പി മുഹമ്മദ് കുട്ടി, മുഹമ്മദലി മിശ്കാത്തി, ഫസല്‍ എം പി, ഹമീദലി കുനിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ എ ടി എഫ് നേതാക്കള്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളേയും റഷീദലി തങ്ങളേയും സന്ദര്‍ശിച്ച് സംഘടന കാര്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

