മുഐതര്‍ അല്‍ വുഖൈര്‍ പ്രദേശത്ത് ഔഖാഫ് പുതിയ പള്ളി തുറന്നു

Web Desk
1 Min Read

ദോഹ: മുഐതര്‍ അല്‍ വുഖൈര്‍ പ്രദേശത്ത് എന്‍ഡോവ്‌മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ പള്ളി ഉദ്ഘാടനം ചെയ്തു.
2,909 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അമ്‌ന ബിന്‍ത് മുഹമ്മദ് ബിന്‍ മുബാറക് പള്ളിയില്‍ 270 പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആരാധന നടത്താം. ഇതില്‍ ഒരു ഇമാമിന്റെ വസതിയും ഉള്‍പ്പെടുന്നു.

city exchange

ശൈഖ മുനീറ ബിന്‍ത് ഗാനിം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിയും സഹോദരിമാരും നല്‍കുന്ന പള്ളി ഖത്തര്‍ ദേശീയ വീക്ഷണം 2030ന് അനുസൃതമായി നഗര ജനസംഖ്യാ വളര്‍ച്ചയ്ക്ക് അനുസൃതമായി രാജ്യത്തുടനീളമുള്ള പള്ളികള്‍ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് ഔഖാഫ് പ്രസ്താവനയില്‍ പറഞ്ഞു.

മസ്ജിദില്‍ ഒരു വുദു സ്ഥലവും നിരവധി പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളും ഉള്‍പ്പെടുന്നു. അവയില്‍ ചിലത് വിഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ളതാണ്.

Share This Article
Leave a Comment
error: Content is protected !!