

ദോഹ: ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേറ്റീവ് ഹബ്ബായി സ്ഥാനമുറപ്പിച്ച ഖത്തര്‍ ആധുനിക സാങ്കേതികവിദ്യയിലേക്കും നൂതന രാജ്യത്തിലേക്കും കുതിക്കുന്നു. അടുത്തിടെ ഖത്തറില്‍ ഗൂഗിള്‍ ക്ലൗഡ് ആരംഭിച്ചതോടെ മേഖലയില്‍ സുസ്ഥിര വികസനത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.

ടെക്നോളജി ഹബ്ബായി മാറുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ഖത്തറിന് എല്ലാ പിന്തുണയും ഗൂഗിളില്‍ നിന്ന് ലഭിക്കുമെന്ന് ഗൂഗിള്‍ എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാരുടെ പ്രയോജനത്തിനായി കൂടുതല്‍ സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും വിന്യസിച്ചു സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും പരിവര്‍ത്തനം ചെയ്യാനും ഖത്തര്‍ മുന്നോട്ട് പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ആഴ്ച നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ ഗൂഗ്ള്‍ ക്ലൗഡിന്റെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ക്കായി വാതിലുകള്‍ തുറക്കുമെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

